Gulf

കുവൈറ്റ് മുന്‍ ആഭ്യന്തര മന്ത്രിക്ക് തടവ്

കുവൈറ്റ് സിറ്റി: അഴിമതിയും കള്ളപ്പണവുമായി ബന്ധപ്പെട്ട് കുവൈറ്റ് മുന്‍ ആഭ്യന്തര മന്ത്രിക്ക് 14 വര്‍ഷത്തെ തടവ് വിധിച്ച് കുവൈറ്റ് മിനിസ്റ്റീരിയല്‍ കോടതി. കുവൈറ്റ് മുന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ കുവൈറ്റ് രാഷ്ട്രീയത്തിലെ പ്രമുഖനായ ശൈഖ് തലാല്‍ ഖാലിദ് അസ്സബാഹിനെതിരേയാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. 2022 മര്‍ച്ച് മുതല്‍ പ്രതിരോധ മന്ത്രിയായിരുന്ന ശൈഖ് തലാല്‍ അതേ വര്‍ഷം ഒക്ടോബറിലായിരുന്ന ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ഉയര്‍ത്തപ്പെട്ടത്. രണ്ടു കേസുകളിലായി ഏഴു വര്‍ഷം വീതം തടവാണ് വിധിച്ചിരിക്കുന്നത്.

See also  ഹത്ത ഫാമിങ് ഫെസ്റ്റിന് ലീം തടാകക്കരയില്‍ തുടക്കമായി

Related Articles

Back to top button