Kerala

കത്ത് ഗൂഢാലോചനയുടെ പിന്നിൽ ബിജെപി-സിപിഎം നെക്‌സസ്: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കത്ത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പിന്നിൽ ബിജെപി-സിപിഎം നെക്‌സസ് ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. കത്തിനെ കേന്ദ്ര കഥാപാത്രമായ കെ മുരളീധരൻ തന്നെ കത്തിനെ കീറിയെറിഞ്ഞു

എന്താണ് കത്തിലെ പ്രധാന വാർത്ത. മുരളീധരനാണ് നല്ല സ്ഥാനാർഥി എന്ന് പറയുന്നു. അതിലാർക്കാണ് വിയോജിപ്പുള്ളത്. കേരളത്തിലെ 140 മണ്ഡലങ്ങളിൽ മത്സരിക്കാൻ ഏറ്റവും പര്യാപ്തനായ സ്ഥാനാർഥിയാണ്. ഞങ്ങളുടെ ടോൾ ഫിഗർ ആണ് കെ മുരളീധരൻ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തും. കോൺഗ്രസിലെ ചെറിയ പ്രശ്‌നങ്ങൾ ഊതി പെരുപ്പിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിൽ നെക്‌സസ് ഉള്ളതു കൊണ്ടാണെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.

The post കത്ത് ഗൂഢാലോചനയുടെ പിന്നിൽ ബിജെപി-സിപിഎം നെക്‌സസ്: രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.

See also  ശ്രീനിവാസൻ വധക്കേസ്: പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിം കോടതി

Related Articles

Back to top button