Kerala

പുനരധിവാസമടക്കം വൈകുന്നു; വയനാട് ദുരന്തബാധിതർ സമരത്തിലേക്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിലേക്ക്. പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. അടുത്താഴ്ച മുതൽ സമരം തുടങ്ങാനാണ് ആലോചന

ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് സമരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് സമരത്തിലേക്ക് പോകാൻ തീരുമാനമായത്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശനവേളയിൽ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ഡൽഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞിരുന്നു.

The post പുനരധിവാസമടക്കം വൈകുന്നു; വയനാട് ദുരന്തബാധിതർ സമരത്തിലേക്ക് appeared first on Metro Journal Online.

See also  കേന്ദ്രസർക്കാർ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിലെ അംഗീകാരം: കെ സുധാകരൻ

Related Articles

Back to top button