Kerala

ചേരാനല്ലൂർ കസ്റ്റഡി അപകടം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ പോലീസിൽ പ്രതിഷേധം ശക്തം: നടപടികൾ മേലുദ്യോഗസ്ഥരുടെ അറിവോടെ

കൊച്ചി: ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടക്കേസുമായി ബന്ധപ്പെട്ട നടപടിയില്‍ പൊലീസുകാര്‍ക്കിടയില്‍ അതൃപ്തി. എല്ലാ നടപടികളും മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടാണ് ചെയ്തത്. എങ്കിലും സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. മേല്‍നോട്ട വീഴ്ചയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം.

ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചത് ജഡ്ജിയുടെ മകനായതിനാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ എല്ലാ വിവരങ്ങളും മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. സെന്‍ട്രല്‍ എസിപി, ഡിസിപി, കമ്മീഷണര്‍ തുടങ്ങി എല്ലാ ഉന്നത ഉദ്യോഗസ്ഥരേയും അറിയിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചത്. എന്നിട്ടും സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിലാണ് പൊലീസുകാര്‍ക്കിടയില്‍ അതൃപ്തി പുകയുന്നത്. 

എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാം കുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. എഡിജിപി പി വിജയന്‍ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

See also  യുവതിയുടെ പരാതി: നിവിൻ പോളിക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ; അറസ്റ്റ് ഉടനുണ്ടാകില്ല

Related Articles

Back to top button