Kerala

തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ; പാലക്കാട് എൽഡിഎഫ് ഒന്നാമത് എത്തുമെന്ന് മന്ത്രി റിയാസ്

കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്ര ഉണ്ടാകുമെന്ന് റിയാസ് പറഞ്ഞു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോണഅ#ഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്

പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്തുവന്നത് കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണ്. സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്‌നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ തന്നെയാണ്

പാലക്കാട് ഞങ്ങൾ ഒന്നാമത് എത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. ബിജെപി ചിത്രത്തിൽ ഇല്ല. പാലക്കാട് ബിജെപിയെ ഉയർത്തുന്നത് കോൺഗ്രസ് ആണെന്നും റിയാസ് പറഞ്ഞു

The post തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ; പാലക്കാട് എൽഡിഎഫ് ഒന്നാമത് എത്തുമെന്ന് മന്ത്രി റിയാസ് appeared first on Metro Journal Online.

See also  എഡിഎമ്മിന്റെ മരണം: അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്

Related Articles

Back to top button