Kerala

ലഹളയുണ്ടാക്കാൻ ഗൂഢാലോചന

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസിന്റെ എഫ്‌ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന പരാമർശം. അതേസമയം കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല

മലപ്പുറം സൈബർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ചിത്തരഞ്ജനാണ് പരാതിക്കാരൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്‌ഐആറിലുണ്ട്. വിവാദങ്ങൾക്കൊടുവിലാണ് പോലീസ് കേസെടുത്തത്

അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തത്. എഡിജിപിയുടെ റിപ്പോർട്ടിൽ കേസെടുത്താൽ തിരുവമ്പാടി ദേവസ്വം പ്രതിയാകും. ഇതൊഴിവാക്കാൻ കൂടിയാണ് ഇത്തരത്തിലൊരു നീക്കം.

See also  വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഡിഎൻഎ പരിശോധനയിൽ നാല് പേരെ കൂടി തിരിച്ചറിഞ്ഞു

Related Articles

Back to top button