Kerala

ക്ലാസില്‍ വരുന്നില്ല; ആര്‍ഷോയെ പുറത്താക്കുമെന്ന് കോളേജ് അധികൃതര്‍

കൊച്ചി: ക്ലാസില്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്താക്കും. ഇതിന് മുന്നോടിയായി ആര്‍ഷോയുടെ മാതാപിതാക്കള്‍ക്ക് കോളേജ് അധികൃതര്‍ നോട്ടീസ് നല്‍കി. ദീര്‍ഘനാളായി കോളജില്‍ ഹാജരാകുന്നില്ലെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്.

ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു പി എം ആര്‍ഷോ. കോളജില്‍ ഹാജരാകാതിരുന്നതിന്റെ കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് ആര്‍ഷോയുടെ മാതാപിതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എസ് എഫ് ഐയുടെ സമര വേദിയിലെ സ്ഥിരം സാന്നിധ്യമായ ആര്‍ഷോ ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

അതേസമയം, ഇനി ആ കോളേജില്‍ പഠിക്കില്ലെന്നും ആറാം സെമസ്റ്ററിന് ശേഷമുളള എക്‌സിറ്റ് ഓപ്ഷന്‍ എടുത്ത് മറ്റൊരു കോളജില്‍ പോയി പഠിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി.

 

The post ക്ലാസില്‍ വരുന്നില്ല; ആര്‍ഷോയെ പുറത്താക്കുമെന്ന് കോളേജ് അധികൃതര്‍ appeared first on Metro Journal Online.

See also  ന്യൂ മാഹി ഇരട്ടക്കൊലക്കേസ്: കൊടി സുനി അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

Related Articles

Back to top button