Kerala

പിവി അൻവറിന്റെ പിന്തുണ തേടുന്നത് മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ: രാഹുൽ മാങ്കൂട്ടത്തിൽ

പിവി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളാണ് തുറന്നു പറഞ്ഞത്.

പാലക്കാട് ചർച്ചയാകുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണെന്ന് രാഹുൽ പറഞ്ഞു. മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാനാണ് അൻവറിന്റെ പിന്തുണ തേടുന്നത്. യുഡിഎഫ് എട്ട് വർഷമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ഭരണപക്ഷത്ത് നിന്ന് തുറന്ന് പറഞ്ഞയാളാണ് അൻവറെന്നും രാഹുൽ പറഞ്ഞു

ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥികളെ പിൻവലിച്ച് യുഡിഎഫിനെ പിന്തുണക്കണമെന്ന് പിവി അൻവറിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ അഭ്യർഥിച്ചിരുന്നു. ഡിഎംകെ സ്ഥാനാർഥികളുണ്ടെങ്കിൽ ബിജെപി-സിപിഎം വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകുമെന്ന വിലയിരുത്തലിലാണ് സതീശന്റെ അഭ്യർഥന

The post പിവി അൻവറിന്റെ പിന്തുണ തേടുന്നത് മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ: രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.

See also  അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button