Kerala

ഡോ. പി സരിൻ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയാകും; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഡോ. പി സരിനെ ഇടത് സ്ഥാനാർഥിയാക്കുന്നതിൽ തീരുമാനമെടുക്കാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് സെക്രട്ടേറിയറ്റ് യോഗം. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഉടൻ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് നീക്കം

സരിനുമായി സിപിഎം ജില്ലാ സെക്രട്ടറി, എഎൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി സരിനെ മത്സരിപ്പിക്കാനാണ് നീക്കം. ഇന്നലെയാണ് സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു നടപടി

അതേസമയം ഇന്നലെ മണ്ഡലത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്ിതൽ ഇന്ന് രാവിലെ മുതൽ പ്രചാരണം ആരംഭിക്കും. ബിജെപി സ്ഥാനാർഥി ആര് എന്നതിനെ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും.

The post ഡോ. പി സരിൻ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയാകും; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് appeared first on Metro Journal Online.

See also  മലപ്പുറം ജില്ലാ രൂപീകരണത്തിൽ കുട്ടി പാക്കിസ്ഥാൻ എന്ന് കോൺഗ്രസുകാർ വിളിച്ചില്ലേയെന്ന് ജലീൽ; സഭയിൽ ബഹളം

Related Articles

Back to top button