Kerala

ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ മറ്റൊരു നടിയും എത്തിയതായി സൂചന; ചോദ്യം ചെയ്‌തേക്കും

കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിൽ മറ്റൊരു നടിയും എത്തിയിരുന്നതായി വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓംപ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതിൽ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് നടി എത്തിയതെന്ന് സ്ഥിരീകരിച്ചാൽ ഇവരെ ചോദ്യം ചെയ്യും

കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയും ലഹരി ഇടപാടുകാരൻ ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കും. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും

ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. അതേസമയം പ്രയാഗ മാർട്ടിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

The post ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ മറ്റൊരു നടിയും എത്തിയതായി സൂചന; ചോദ്യം ചെയ്‌തേക്കും appeared first on Metro Journal Online.

See also  അന്വേഷണ ചുമതല ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക്; പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു

Related Articles

Back to top button