Kerala

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പുനരാലോചിക്കാൻ സർക്കാർ തീരുമാനം

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാർ പുനരാലോചിക്കുന്നു. സ്‌പോട്ട് ബുക്കിംഗിൽ ഇളവ് അനുവദിക്കാനാണ് ആലോചന. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. സ്‌പോട് ബുക്കിംഗ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്.

The post ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പുനരാലോചിക്കാൻ സർക്കാർ തീരുമാനം appeared first on Metro Journal Online.

See also  സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കാൻ ഒറ്റരാത്രി മതി; പത്ത് പിള്ളേരെ അയച്ച് കാണിച്ചുതരാം: വെല്ലുവിളിച്ച് കെ സുധാകരൻ

Related Articles

Back to top button