Kerala

മലപ്പുറം കോട്ടയ്ക്കലിൽ ചരക്കുലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ചുകയറി; ഒരു മരണം

മലപ്പുറം കോട്ടക്കലിൽ വാഹനാപകടത്തിൽ ഒരു മരണം. ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടിൽ ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവറാണ് മരിച്ചത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇരുവരേയും വാഹനത്തിന് പുറത്തെടുത്തത്.

See also  മുൻ കാമുകിയുടെ മോർഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്ത് ഭീഷണി; ഫുട്‌ബോൾ താരം അറസ്റ്റിൽ

Related Articles

Back to top button