Kerala

ജലീലിന്റെ പരാമർശത്തിൽ എംവി ഗോവിന്ദൻ

എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവർക്ക് മനസിലാകും. സർക്കാർ വാക്കുപാലിച്ചെന്നും എഡിജിപിക്കെതിരെ നടപടിയെടുത്തെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കെടി ജലീലിന്റെ സ്വർണക്കടത്ത് പരാമർശത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാകില്ല. എന്നാൽ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റുണ്ടെന്ന പിവി അൻവറിന്റെ പരാമർശം എംവി ഗോവിന്ദൻ തള്ളിക്കളഞ്ഞു. ശുദ്ധ അസംബന്ധങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

See also  അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി

Related Articles

Back to top button