National

എങ്ങും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ; മലയാളികൾക്ക് മലയാളത്തിൽ മോദിയുടെ ഓണാശംസ

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദിയുടെ ആശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

മോദിയുടെ വാക്കുകള്‍

ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.

The post എങ്ങും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ; മലയാളികൾക്ക് മലയാളത്തിൽ മോദിയുടെ ഓണാശംസ appeared first on Metro Journal Online.

See also  താളവിസ്മയം അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിർ ഹുസൈൻ വിടവാങ്ങി, അന്ത്യം അമേരിക്കയിൽ

Related Articles

Back to top button