Kerala

നാട്ടാനക്കായി തെരച്ചിൽ തുടരുന്നു

കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമാ ഷൂട്ടിംഗ് സെറ്റിൽ നിന്ന് കാട് കയറിയ ആനക്കായി തെരച്ചിൽ തുടരുന്നു. പുതുപ്പള്ളി സാധു എന്ന ആനയാണ് ഭൂതത്താൻകെട്ട് വനമേഖലയിലേക്ക് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കയറിപ്പോയത്. വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയായിരുന്നു

ഈ ആനയുടെ കുത്തേറ്റതോടെ വിരണ്ടാണ് പുതുപ്പള്ളി സാധു കാട് കയറിയത്. ആനക്കായി ഇന്നലെ രാത്രി പത്ത് മണി വരെ കാടനുള്ളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ആറരയോടെ തെരച്ചിൽ പുനരാരംഭിച്ചത്. കാട്ടിലേക്ക് ഓടിക്കയറിയ ആന അധിക ദൂരം പോയിട്ടുണ്ടാകില്ലെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ

ആന ഉൾക്കാട്ടിലേക്ക് കയറിയാൽ കാട്ടാനകൾ ഉള്ളതിനാൽ ജീവന് വെല്ലുവിളിയാകുമെന്ന ഭീതിയുമുണ്ട്. നിലവിൽ കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ചുവന്നിരുന്നു.

See also  മധു മുല്ലശ്ശേരി പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് എം വി ഗോവിന്ദന്‍

Related Articles

Back to top button