Gulf

സൗദിയിൽ മലയാളി യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ നിലയിൽ

സൗദി അറേബ്യയിലെ റിയാദിൽ മലയാളി യുവാവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹൻ, ഭാര്യ രമ്യ മോൾ(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്‌തെന്നാണ് സൂചന.

ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരി മകൾ ആരാധ്യ രക്ഷപ്പെട്ടെന്നും കുട്ടി നിലവിൽ ഇന്ത്യൻ എംബസിയിലാണെന്നും നാട്ടിൽ വിവരം ലഭിച്ചു. രണ്ട് ദിവസം മുമ്പാണ് അനൂപ് ഭാര്യയെ കൊന്നതെന്നാണ് വിവരം

മകൾക്കൊപ്പം ഇതിന് ശേഷം ഇതേ വീട്ടിൽ തന്നെ താമസിച്ചു. മകൾ അമ്മ മരിച്ച വിവരം അയൽവാസികളെ അറിയിച്ചതോടെയാണ് അനൂപും ജീവനൊടുക്കിയത്. അഞ്ച് മാസം മുമ്പാണ് ഭാര്യയെയും മകളെയും അനൂപ് വിദേശത്തേക്ക് കൊണ്ടുവന്നത്.

See also  സൗദി തുറമുഖങ്ങൾക്ക് കരുത്തേകി എം എസ് സി; ഹിമാലയ എക്സ്പ്രസ് സേവനം ആരംഭിച്ചു

Related Articles

Back to top button