Kerala

കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: വിമാനത്താവളങ്ങലെയും വിമാനങ്ങളെയും ലക്ഷ്യം വെച്ച് രാജ്യവ്യാപകമായി നടന്ന വ്യാജ ബോംബ് ഭീഷണിക്ക് ചുക്കാന്‍ പിടിച്ച് കരിപ്പൂരിലേക്ക് ഭീഷണി സന്ദേശം അയച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിനാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. ഇമെയിലിലൂടെ എയര്‍ ഡയറക്ടര്‍ക്കാണ് സന്ദേശം അയച്ചത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ സന്ദേശം. ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയിലും സമാന സംഭവത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ ജഗദീഷ് ഉയ്ക്ക ആണ് വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നിലുള്ളതാണെന്നാണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയത്. ഒളിവില്‍ കഴിയുന്ന ഇയാള്‍ മുമ്പ് തീവ്രവാദത്തെ കുറിച്ച് പുസ്തകം രചിച്ചയാളായിരുന്നു.

The post കരിപ്പൂരില്‍ വ്യാജ ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍ appeared first on Metro Journal Online.

See also  ഭര്‍ത്താവിനെ ഇല്ലാതാക്കിയ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് എ ഡി എമ്മിന്റെ ഭാര്യ

Related Articles

Back to top button