National

തെലങ്കാനയിൽ ദുരഭിമാന കൊല; ദളിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി കനാലിൽ തള്ളി

തെലങ്കാനയിലെ സൂര്യപേട്ടിൽ ദുരഭിമാന കൊല. ദളിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി കനാലിൽ തള്ളി. മുസി നദിയിലെ കനാലിന്റെ തീരത്താണ് 32കാരനായ കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

കൃഷ്ണയുടെ ഭാര്യ കോട്‌ല ഭാർഗവിയുടെ പിതാവ് കോട്‌ല സെയ്ദുലു, സഹോദരങ്ങളായ കോട്‌ല നവീൻ, കോട്‌ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവർക്കെതിരെയാണ് കേസ്. നാല് പ്രതികളും ഒളിവിലാണ്.

കൊല്ലപ്പെട്ട കൃഷ്ണയും നവീനും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് നവീന്റെ സഹോദരിയുമായി പ്രണയത്തിലാകുന്നതും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ആറ് മാസം മുമ്പ് വിവാഹിതരായതും. ഇതിന് ശേഷം ബന്ധുക്കളിൽ നിന്ന് നിരന്തരം വധഭീഷണി ഉയർന്നിരുന്നു.

See also  ജാതി സെൻസസ്; രാഷ്ട്രീയത്തിനല്ല വികസനത്തിന്: എൻഡിഎ യോഗത്തിൽ മോദി

Related Articles

Back to top button