Kerala

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് രണ്ട് അധ്യാപികമാർ അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎ വിൽപ്പനക്കിറങ്ങിയ അധ്യാപികമാർ അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ കൂരാച്ചുണ്ട് കാപ്പിമുക്ക് സ്വദേശിയായ കാവ്യ, താത്ക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വജേശി കീർത്തന എന്നിവരാണ് വടകര പൊലീസിന്‍റെ പിട‍ിയിലായത്.

എംഡിഎംഎ വിൽപ്പനയിലൂടെ ലക്ഷങ്ങളുടെ ട്രാന്‍സാക്ഷനാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്നാണ് പൊലീസ് പറയുന്നത്. താത്കാലിക കായിക അധ്യാപികയായ കീര്‍ത്തനയാണ് ആദ്യം പൊലീസിന്‍റെ പിടിയിലായത്.

ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ പൊലീസ് അറസ്റ്റു ചെയ്തത്. കാവ്യയും കീര്‍ത്തനയും ഉള്‍പെട്ട വന്‍സംഘാണു ജില്ലയിലുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

See also  തൃശൂരിൽ നവജാത ശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ

Related Articles

Back to top button