തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ

തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. എന്തിനും തയ്യാറായാണ് ആർഎസ്എസ് പ്രവർത്തകർ എത്തിയതെന്ന് കലക്ടർ തന്നോട് പറഞ്ഞു. മന്ത്രി കെ രാജൻ എത്തിയാൽ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസ് പദ്ധതിയിട്ടിരുന്നത്
പോലീസും തിരുവമ്പാടി ദേവസ്വത്തിലെ ചിലരും ചേർന്നാണ് സംഘർഷം സൃഷ്ടിച്ചത്. പൂരം നിർത്തിവെക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിച്ചെന്ന് പാറമേക്കാവ് ഭാരവാഹികൾ പറഞ്ഞതായും സുനിൽ കുമാർ വെളിപ്പെടുത്തി.
സംഘർഷത്തിനിടെ പൂരം നഗരിയിലെ വിളക്ക് അണച്ചതിലും ദുരൂഹതയുണ്ട്. ഇതിനൊക്കെ ഉത്തരം കിട്ടണം. നേരായ അന്വേഷണം നടന്നില്ലെങ്കിൽ രാഷ്ട്രീയമായി തന്നെ ഇടപെടും. ഇടതുപക്ഷമെന്നാൽ ഒരു വ്യക്തി മാത്രമല്ലെന്നും സുനിൽ കുമാർ പറഞ്ഞു
The post തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ appeared first on Metro Journal Online.