Kerala

മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ. 2019 മുതൽ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനപ്പൂർവം തന്നെ അപമാനിക്കാൻ വേണ്ടിയാണ് യുവതി ഉന്നയിക്കുന്നതെന്നും സിദ്ധിഖ് പറയുന്നു

വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയാൻ മാറ്റിയത്. കേസിൽ സർക്കാരിന്റെ വിശദീകരണവും നേരത്തെ കോടതി തേടിയിരുന്നു. 2016ൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ധിഖ് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി

നേരത്തെ പരാതിക്കാരിയുമായി അന്വേഷണ സംഘം മസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടന്നത് 101 ഡി മുറിയിലാണെന്നാണ് നടി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തത്‌

See also  18 വയസ് മുതൽ പ്രണയിക്കണം, 25 വയസിൽ വിവാഹം കഴിക്കണം: സമുദായ അംഗങ്ങളോട് ആഹ്വാനവുമായി മാർ ജോസഫ് പാംപ്ലാനി

Related Articles

Back to top button