കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശൻ ഭയപ്പെടുന്നുണ്ട്: എംവി ഗോവിന്ദൻ

കെ മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കുന്നത് തടയിടാനാണ് ധൃതി പിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
മുരളീധരൻ നിയമസഭയിൽ എത്തിയാൽ തന്റെ അപ്രമാദിത്വം പൊളിയുമെന്ന് സതീശന് മനസ്സിലായി. കോൺഗ്രസിനെ പ്രതിസന്ധി ഉപയോഗിച്ച അടവുനയമാണ് സരിന്റെ സ്ഥാനാർഥിത്വം. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. കരുണാകരനുമായി അടുത്തു നിൽക്കുന്നവർക്ക് രാഹുലിന്റെ സ്ഥാനാർഥിത്വം വലിയ അതൃപ്തിയാണ് ഉണ്ടാക്കിയത്
ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന സ്ഥാനാർഥിയല്ല രാഹുൽ മാങ്കൂട്ടത്തിൽ എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. പ്രാഥമികമായി നേതൃത്വം സമർപ്പിച്ച മൂന്ന് പേരുടെ ലിസ്റ്റിൽ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. ഡിസിസിയുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരാളെ അടിച്ചേൽപ്പിക്കുകയാണ് സതീശനും കൂട്ടരും ചെയ്തതെന്നാണ് വ്യക്തമാകുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
The post കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശൻ ഭയപ്പെടുന്നുണ്ട്: എംവി ഗോവിന്ദൻ appeared first on Metro Journal Online.