Kerala
തൃശ്ശൂർ ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഒല്ലൂരിൽ അമ്മയും മകനും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. മേൽപ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു.
തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
The post തൃശ്ശൂർ ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.