Local

കിഴുപറമ്പ് GVHSS ൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

കിഴുപറമ്പ് : പഠനത്തിലും പഠനപ്രവർത്തനങ്ങളിലും താൽപര്യം വർധിപ്പിക്കുന്നതിന് കിഴുപറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (GVHSS) ലെ ഏഴാം ക്ലാസ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പത്തനാപുരം BEd സെന്ററിലെ അധ്യാപക പരിശീലന വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പി. സഈദ് മാസ്റ്റർ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ കെ.സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. രാമചന്ദ്രൻ മാസ്റ്റർ, വി .ഷഹിദ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപക പരിശീലകരായ എം.സി. അസ്ന, കെ.പി. ഹിബ, ടി. മനീഷ എന്നിവർ നേതൃത്വം നൽകി.

ക്ലാസിൽ വിദ്യാർത്ഥികളുടെ പഠന താൽപര്യം വളർത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളും പഠനപ്രവർത്തനങ്ങളിൽ കൂടുതൽ ഫലപ്രദമായി പങ്കെടുക്കുന്നതിനുള്ള ടെക്നിക്കുകളും പരിശീലന വിദ്യാർത്ഥികൾ പരിചയപ്പെടുത്തി. കൂടാതെ, വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിക്കാനും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകാനും അവസരം നൽകി. ഈ പരിപാടി വിദ്യാർത്ഥികളിൽ വളരെയധികം താൽപ്പര്യം ജനിപ്പിക്കുകയും അവരുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.

See also  ചാലിയാറിലെ 'വേൾഡ് കപ്പ്' ഒരുങ്ങി; ഉത്തര മേഖല ജലോത്സവം നാളെ ഞായറാഴ്ച

Related Articles

Back to top button