Kerala
നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സുനിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും. കോടതി ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാൻ സാധിക്കും
പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഒരാഴ്ചക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നായിരുന്നു നിർദേശം. ഇതിന്റെ ഭാഗമായാണ് സുനി വിചാരണ കോടതിയിൽ അപേക്ഷ നൽകുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക.
The post നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകും appeared first on Metro Journal Online.