Kerala

എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ പിടിയിൽ

എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂനംതൈ സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശി സമീറിനെയാണ് പോലീസ് പിടികൂടിയത്

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചതായാണ് സൂചന. മരോട്ടിച്ചുവട് കള്ളുഷാപ്പിന് സമീപം ഞായറാഴ്ചയാണ് പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് സമീറിനെ പോലീസ് പിടികൂടിയത്. സമീറിനൊപ്പമുണ്ടായിരുന്ന തൃപ്പിണുത്തുറ സ്വദേശിക്കായി തെരച്ചിൽ തുടരുകയാണ്.

The post എറണാകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ പിടിയിൽ appeared first on Metro Journal Online.

See also  പാലിയേക്കരയിൽ ടോൾ പിരിവ് നിരോധനം തുടരും; വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Related Articles

Back to top button