Kerala

കോടിക്കണക്കിന് രൂപ ചാക്കിൽ കെട്ടി എത്തിച്ചു; കൊടകര കുഴപ്പണക്കേസ് ഇഡി അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ

കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം നടന്നത് ബിജെപി അറിഞ്ഞു കൊണ്ടാണ്. കള്ളപ്പണമൊഴുക്കി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപിയുടെ രീതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ഏതോ ഒരു സ്ഥലത്ത് വെച്ച് നടന്ന തട്ടിക്കൊണ്ടു പോകൽ മാത്രമല്ല, ബിജെപി ഓഫീസിലേക്ക് തന്നെ കോടിക്കണക്കിന് രൂപ ചാക്കിൽ കെട്ടിയ കള്ളപ്പണം വിതരണം ചെയ്തതിനിടയിലുണ്ടായ സംഭവമാണ് കൊടകര. ഏറ്റവും ശക്തിയായ കേന്ദ്രീകൃതമായ കള്ളപ്പണ വിതരണം കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്

41.6 കോടിയെ സംബന്ധിച്ചാണ് ഇപ്പോൾ പറയുന്നത്. ഇതിൽ ഓരോ ഭാഗത്തേക്കും എത്തിച്ചിട്ടുള്ളതും അതിന് അടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ബിജെപി നേതൃത്വം അറിഞ്ഞു കൊണ്ടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

See also  19 ദിവസത്തിനിടയില്‍ കേരളത്തില്‍നിന്ന് അഞ്ചര കോടിയിലധികം സ്പാം കോളുകള്‍ കണ്ടെത്തിയെന്ന് എയര്‍ടെല്‍

Related Articles

Back to top button