Kerala

പി എസ് സി ചോദ്യപേപ്പർ ചോർന്നതായി പരാതി

പി എസ് സി ചോദ്യപേപ്പർ ചോർന്നതായി പരാതി. അസി. പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വിജിലൻസിനും പി എസ് സിക്കും പരാതി ലഭിച്ചു. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപിക ചോർത്തിയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് ആയിരുന്നു സംസ്‌കൃതം വേദാന്തം വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് പി എസ് സി എഴുത്തുപരീക്ഷ നടത്തിയത്. പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റിൽ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. 26 പേരാണ് വിവിധ കാറ്റഗറിയിലായി പട്ടികയിലുള്ളത്

എന്നാൽ പട്ടികയിൽ സംശയം തോന്നിയ ചില ഉദ്യോഗാർഥികൾ നടത്തിയ അന്വേഷണമാണ് ചോദ്യപേപ്പർ ചോർന്നോ എന്ന സംശയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

See also  പവന് ഒറ്റയടിക്ക് വർധിച്ചത് 1040 രൂപ; 86,000 രൂപയും കടന്ന് സ്വർണവില കുതിപ്പ്

Related Articles

Back to top button