Kerala

സിനിമാ-നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

സിനിമാ-നാടക നടൻ ടി.പി. കുഞ്ഞിക്കണ്ണൻ(85) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കാസർകോട് ചെറുവത്തൂർ സ്വദേശിയാണ്.

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു. കുഞ്ഞിക്കണ്ണൻ നാടകവേദിയിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്.

മരണത്തിൽ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖർ അനുശോചിച്ചു.

 

The post സിനിമാ-നാടക നടൻ ടിപി കുഞ്ഞിക്കണ്ണൻ അന്തരിച്ചു appeared first on Metro Journal Online.

See also  കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്ന് ഓണക്കാലത്തെ മദ്യവിൽപ്പന; വിറ്റഴിച്ചത് 818 കോടിയുടെ മദ്യം

Related Articles

Back to top button