Kerala

ഡാന്‍സ് ഷോയുടെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഷംന കാസിം

കൊച്ചി: ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് പ്രശസ്ത നടി ഷംന കാസിം. ദുബൈയില്‍ തന്റെ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. താന്‍ ഇപ്പോഴും താര സംഘടനയായ അമ്മയിലെ അംഗമാണ്. അമ്മയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന.

മലയാള സിനിമ ഇപ്പോള്‍ കടന്നുപോകുന്ന പ്രതിസന്ധി ഘട്ടത്തില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു കുട്ടിയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയെ കുറിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാവട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

മലയാളത്തില്‍ അവസരം കുറമാവണെങ്കിലും തമിഴിലും തെലുങ്കിലും ഇവര്‍ സജീവ സാന്നിധ്യമാണ്. പൂര്‍ണ എന്ന പേരിലാണ് മറ്റു ഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. അടുത്തിടെ തെലുങ്കില്‍ ചെയ്ത ഡാന്‍സ് നമ്പര്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്കും മകനുമൊപ്പം ദുബായിലാണ് താരം ഇപ്പോള്‍ താമസം.

തന്റെ ഡാന്‍സിനും അഭിനയത്തിനുമെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നയാളാണ് ഭര്‍ത്താവെന്നും നേരത്തെ ഷംന വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ രംഗത്ത് തനിക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പലപ്പോഴും ഷംന മു്മ്പും തുറന്നുപറഞ്ഞിട്ടുണ്ട്.

The post ഡാന്‍സ് ഷോയുടെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഷംന കാസിം appeared first on Metro Journal Online.

See also  അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും: ചലചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു

Related Articles

Back to top button