നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും 11 മണിക്കും ഇടയിൽ ഹാജരാകണമെന്ന് കോടതി ജാമ്യം നൽകിയപ്പോൾ നിർദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പതിനൊന്ന് ദിവസത്തെ റിമാൻഡിന് ശേഷം ദിവ്യ ജയിൽ മോചിതയായത്
അതേസമയം നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നതിൽ പ്രത്യേക അന്വേഷണസംഘം ഇനിയും തീരുമാനമെടുത്തിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തിൽ പുതിയ സംഘം വന്ന ശേഷം ജില്ലാ കലക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ലാൻഡ് റവന്യു ജോയന്റ് കമ്മീഷണറുടെ മൊഴിയെടുക്കാൻ തീരുമാനമെടുത്തെങ്കിലും അതും രേഖപ്പെടുത്തിയിട്ടില്ല
ദിവ്യയുടെ സദുദ്ദേശ പ്രസ്താവനയാണെന്നും യാത്രയയപ്പ് യോഗത്തിലെ അവസാന ചില വാക്കുകളാണ് തെറ്റായിപ്പോയതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ഇന്നലെ പറഞ്ഞിരുന്നു. നവീൻബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടി എന്നത് കൊണ്ടാണ് താൻ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്നും എംവി ജയരാജൻ പറഞ്ഞു.
The post നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും appeared first on Metro Journal Online.