പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സന്തോഷമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വിശ്വാസികളെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണിത്. എന്നാൽ ഇത്രയും ആശങ്കകൾ ഉണ്ടാക്കാതെ തന്നെ തെരഞ്ഞെടുപ്പ് തീയതി മാറ്റാമായിരുന്നെന്ന് രാഹുൽ പ്രതികരിച്ചു.
ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ തീയതി മാറ്റണമെന്ന് പാലക്കാട്ടെ മുൻ എംഎൽഎ ഷാഫി ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുത്തു.
തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. കൽപ്പാത്തി മഹോത്സവം നടക്കുന്ന കാര്യം സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് കമ്മീഷനെ ഔദ്യോഗികമായി അറിയിക്കാതിരുന്നതെന്നും രാഹുൽ ചോദിച്ചു.
The post പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ appeared first on Metro Journal Online.