Kerala

പരപ്പനങ്ങാടിയിൽ ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

മലപ്പുറം പരപ്പനങ്ങാടിയിൽ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പരേതനായ പാലത്തിങ്ങൽ വലിയപീടിയേക്കൽ മൂസക്കുട്ടിയുടെ മകൻ ഹബീബ് റഹ്മാനാണ്(49) മരിച്ചത്.

ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഫ്രിഡ്ജിന്റെ പ്ലഗിൽ ഇന്ന് ഷോക്കേറ്റതാണെന്നാണ് സംശയം.

നിലത്തുവീണ് കിടക്കുകയായിരുന്ന ഹബീബിനെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post പരപ്പനങ്ങാടിയിൽ ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു appeared first on Metro Journal Online.

See also  പ്രതീക്ഷകൾ കൈവിട്ടു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് വിവരം

Related Articles

Back to top button