കേന്ദ്രം 700 കോടി നൽകിയെന്നത് തെറ്റായ പ്രചാരണം; വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് റവന്യു മന്ത്രി

വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ നടപടികൾ കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ ദുരന്തത്ിൽ പ്രത്യേക പാക്കേജ് തന്നെ വേണം. പണം കൊടുത്ത് തന്നെയാകും മുണ്ടക്കൈ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുക. നടപടികൾ കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു
വയനാടിനായി കേന്ദ്രസഹായം ഇതുവരെ ലഭിച്ചില്ലെന്നും അടിയന്തര സഹായം പ്രതീക്ഷിച്ചിരുന്നതായും മന്ത്രി അറിയിച്ചു. 700 കോടി കേന്ദ്രം നൽകിയെന്നത് തെറ്റായ പ്രചാരണമാണ്. നേരത്തെ അനുവദിച്ച 291 കോടി രൂപ എസ് ഡി ആർ എഫ് വിഹിതത്തിലേക്ക് ഉള്ളതാണ്. ഇത് പ്ലാനിംഗ് കമ്മീഷൻ നിർദേശപ്രകാരമുള്ളതാണ്. അത് പ്രകാരമുള്ള ആദ്യ ഗഡുവാണ് കേന്ദ്രം നൽകിയത്
മുണ്ടക്കൈയ്ക്ക് വേണ്ടി സ്‌പെഷ്യൽ പാക്കേജ് തന്നെ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയത് സ്‌പെഷ്യൽ പാക്കേജാണ്. കേരളത്തിന് പ്രത്യേക പാക്കേജ് വേണ്ടെന്ന ബിജെപി നേതാക്കളുടെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് 97 ദിവസം കഴിഞ്ഞു. ഏത് വിഭാഗത്തിൽപ്പെട്ട ദുരന്തമെന്നെങ്കിലും കേന്ദ്രം പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
The post കേന്ദ്രം 700 കോടി നൽകിയെന്നത് തെറ്റായ പ്രചാരണം; വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് റവന്യു മന്ത്രി appeared first on Metro Journal Online.