കലങ്ങിയില്ലെന്ന് പറയാന്‍ പിണറായി പൂരം കണ്ടിട്ടുണ്ടോ..?; രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തൃശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ വൈകിയെങ്കിലും കെ മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ മുരളീധരന്‍ ശക്തമായ വിമര്‍ശനമാണ് പിണറായിക്കെതിരെ ഉന്നയിച്ചത്. തൃശൂര്‍ ലോക്‌സഭാ സീറ്റ് പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്നും ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തി. ആകെ കറുത്ത പുകയും ഭൂമി കുലുങ്ങുന്ന ശബ്ദവുമാണ് ഉണ്ടായത്. ഒരു വര്‍ണവും ഉണ്ടായില്ല. ഒരു നാണവും ഇല്ലാതെ എന്നിട്ട് മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണ്. ഈ മനുഷ്യന്‍ (പിണറായി) പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.
തൃശ്ശൂര്‍ പൂരം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പിണറായി എന്ത് കൊണ്ട് തയ്യാറാകുന്നില്ല? ബിജെപി ജയിച്ച ശേഷം കരുവന്നൂര്‍ ഇല്ല, പിണറായിയുടെ കേസ് ഇല്ല. ജയിപ്പിച്ച് വിട്ട ആള്‍ തന്നെ തന്തയ്ക്ക് വിളിച്ചു. എന്നിട്ടും മിണ്ടുന്നില്ല. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായിയെ ആണ്. ന്യൂനപക്ഷ വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
The post കലങ്ങിയില്ലെന്ന് പറയാന്‍ പിണറായി പൂരം കണ്ടിട്ടുണ്ടോ..?; രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ appeared first on Metro Journal Online.