Kerala
എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എഡിഎം നവീൻബാബു ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേർന്നിട്ടുണ്ട്.
തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കലക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയും ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗത്തിന്റെ വാദം. ഫയൽ നീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും ദിവ്യ വാദിക്കും
ദിവ്യയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നത്. പ്രോസിക്യൂഷൻ ഉയർത്തുന്ന വാദങ്ങൾ ഇന്ന് നിർണായകമാകും.
The post എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും appeared first on Metro Journal Online.