Kerala
മലപ്പുറം പോത്തുകല്ലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്

മലപ്പുറം പോത്തുകല്ലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം. പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റു. പോത്തുകല്ല് ഉപ്പട ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്നതിനിടെ അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞിനാണ് പരുക്കേറ്റത്. മാസിൻ എന്ന കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിന് പിന്നാലെ നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഇവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
The post മലപ്പുറം പോത്തുകല്ലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക് appeared first on Metro Journal Online.