Kerala

ദിലീപ് ശങ്കറിന്റേത് ആത്മഹത്യയല്ലെന്ന് പോലീസ്; തലയടിച്ച് വീണ്, ആന്തരിക രക്തസ്രാവമുണ്ടായി

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ച് വീണതാണെന്നും ഇതുവഴിയുണ്ടായ ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചതാകാമെന്നുമാണ് പോലീസ് സംശയിക്കുന്നത്. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്

ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക

ഇന്നലെയാണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തുപോയിരുന്നില്ല. ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുരന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

See also  പവന് 58,000 കടന്ന് സ്വർണവില കുതിക്കുന്നു; ഇന്നുയർന്നത് 640 രൂപ

Related Articles

Back to top button