Kerala

താടി വടിച്ച് വിന്‍റേജ് ലുക്കിൽ സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ മുടങ്ങിയോയെന്ന് ആരാധകർ

താടി വടിച്ച് പുതിയ ലുക്കിൽ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി പുതിയ ഗെറ്റപ്പ് പുറത്തു വിട്ടത്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്. താടി വടിച്ചതോടെ സുരേഷ് ഗോപിയുടെ പഴയ വിന്‍റേജ് ലുക്ക് തിരിച്ചു കിട്ടിയെന്ന് നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പൻ ഇനിയും നീളുമോയെന്ന സംശയവും ആരാധകർ ചിത്രത്തിനു താഴെ പങ്കു വച്ചിട്ടുണ്ട്.

ഏറെ കാലത്തിനു ശേഷമാണ് താരം താടി ഉപേക്ഷിച്ചിരിക്കുന്നത്. 2020ൽ പ്രഖ്യാപിച്ച ഒറ്റക്കൊമ്പൻ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം എന്ന നിലയിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അതേസമയം കേന്ദ്ര മന്ത്രി പദത്തിലിരിക്കുന്നതിനാൽ അഭിനയം ഉൾപ്പെടെയുള്ള മറ്റു ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന പെരുമാറ്റച്ചട്ടവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

The post താടി വടിച്ച് വിന്‍റേജ് ലുക്കിൽ സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ മുടങ്ങിയോയെന്ന് ആരാധകർ appeared first on Metro Journal Online.


See also  പൂരം കലക്കലിനെ ന്യായീകരിച്ച് പിണറായി വിജയന്‍; പഴി മുസ്ലിം ലീഗിന്

Related Articles

Back to top button