Kerala

സെബാസ്റ്റ്യന്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി; നിർണായക തെളിവുകൾ

പള്ളിപ്പുറം തിരോധാനക്കേസിൽ നിർണായക കണ്ടെത്തലുകൾ. പ്രതി സെബാസ്റ്റ്യന്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി. ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യന്റെ ഭാര്യ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് സംഘം വാഹനം പരിശോധിച്ചു

കണ്ടെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനക്ക് അയക്കും. ജെയ്‌നമ്മ, ബിന്ദു പത്മനാഭൻ, സിന്ധു, ആയിഷ എന്നീ സ്ത്രീകളുടെ തിരോധാന കേസുമായി ബന്ധപ്പെട്ടാണ് നിർണായക തെളിവുകൾ ലഭിച്ചത്. കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും

പ്രതിയെ ഈ മാസം 12 വരെ കോട്ടയം ക്രൈംബ്രാഞ്ചിൻരെ കസ്റ്റഡിയിൽ വിട്ടിരുന്നു. പള്ളിപ്പുറത്തെ പുരയിടത്തിൽ നിന്ന് ലഭിച്ച അസ്ഥി കഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലവും ഈ ആഴ്ച ലഭിക്കും.

The post സെബാസ്റ്റ്യന്റെ കാറിൽ നിന്ന് കത്തിയും ചുറ്റികയും ഡീസൽ കന്നാസും കണ്ടെത്തി; നിർണായക തെളിവുകൾ appeared first on Metro Journal Online.

See also  ഓപറേഷൻ ഡി ഹണ്ട്: തൃശ്ശൂരിൽ 14 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 312 പേർ

Related Articles

Back to top button