കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; നഴ്‌സിംഗ് വിദ്യാർഥി മരിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദാണ്(24) മരിച്ചത്. രാമനാട്ടുകര-മീഞ്ചന്ത സംസ്ഥാനപാതയിൽ നല്ലളം പോലീസ് സ്‌റ്റേഷന് സമീപത്താണ് അപകടം
ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് വിദ്യാർഥിയായിരുന്നു അബി നർഷാദ്. സുഹൃത്തായ അബ്ദുൽ അസീസുമൊത്ത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് കോളേജിലേക്ക് തിരികെ പോകുകയായിരുന്നു
കോഴിക്കോട് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്. റോഡിൽ വീണ അബി നർഷാദ് ബസിനടിയിൽ പെട്ടു. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
The post കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; നഴ്‌സിംഗ് വിദ്യാർഥി മരിച്ചു appeared first on Metro Journal Online.