ജില്ല വിട്ടു പോകരുത്, എല്ലാ തിങ്കളാഴ്ചയും ഹാജരാകണം; ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതൽ വിവരങ്ങൾ

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതി പിപി ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നും പിപി ദിവ്യയോട് കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ട് ആൾ ജാമ്യത്തിലാണ് ദിവ്യ പുറത്തിറങ്ങുന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമുള്ള ദിവ്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
The post ജില്ല വിട്ടു പോകരുത്, എല്ലാ തിങ്കളാഴ്ചയും ഹാജരാകണം; ദിവ്യയുടെ ജാമ്യ ഉത്തരവിലെ കൂടുതൽ വിവരങ്ങൾ appeared first on Metro Journal Online.