Kerala

ട്രാക്കിൽ വിള്ളൽ; കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കും

അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

അതേസമയം, വിള്ളൽ പരിഹരിക്കുന്നതിന്റെ ഭാഗമായി പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു.

See also  മീൻ പിടിക്കുന്നതിനിടെ കുടുങ്ങിയ വല ശരിയാക്കാനായി കടലിൽ ചാടിയ മത്സ്യത്തൊഴിലാളിയെ കാണാതായി

Related Articles

Back to top button