ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചു

ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡ് ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് ആണ് ജന്മനാ ഭിന്നശേഷിക്കാരനും കിടപ്പു രോഗിയുമായ വിഷ്ണുവിനെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തത്.
വിഷ്ണുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള ബെയ്ലേഴ്‌സ് കയര്‍ ഫാക്ടറി ജീവനക്കാരനാണു സുരേഷ്. ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വിഷ്ണുവിനെ അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാലുകള്‍ നിലത്തു മുട്ടിയിരുന്നു. മുഖത്തു തട്ടിവിളിച്ചപ്പോള്‍ കണ്ണു തുറന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം.
The post ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചു appeared first on Metro Journal Online.