Kerala

എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാപൂൾ എടുത്ത് അബദ്ധത്തിൽ കഴിച്ചു; 15 വയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ തകഴിയിൽ സ്‌കൂൾ വിദ്യാർഥിനി അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് മരിച്ചു. എലിയെ കൊല്ലാൻ വിഷം പുരട്ടി വെച്ച തേങ്ങാ പൂൾ എടുത്ത് അബദ്ധത്തിൽ കഴിക്കുകയായിരുന്നു

തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി(15)യാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്‌സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം

സ്‌കൂൾ വിട്ട് വന്ന കുട്ടി തേങ്ങാ പൂൾ എടുത്ത് കഴിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

See also  അഞ്ച് വയസ്സുകാരിയെ വധിച്ച രണ്ടാനച്ഛന്റെ കൊടും ക്രൂരതക്ക് തൂക്കുകയര്‍

Related Articles

Back to top button