Kerala

മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പർ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു

മലപ്പുറത്ത് നിയന്ത്രണം ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകൻ നിയാസ് (29) എന്നിവരാണ് മരിച്ചത്.

ടിപ്പർ എതിരെ വന്ന കാറിലും, കാർ ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു.സ്‌കൂട്ടറിൽ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു മരിച്ച രണ്ട് പേരും. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു.

കാറിൽ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ടിപ്പർ വീണ്ടും മൂന്ന് വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.

 

See also  എന്തെങ്കിലും വസ്തുത ഉണ്ടാകണ്ടേ; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ

Related Articles

Back to top button