Education

രാഹുല്‍ എത്തിയത് പ്രത്യേക പാക്കേജായി

പാലക്കാട് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത് വിഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് ഉണ്ടാക്കിയ പ്രത്യേക പാക്കേജായിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിനുള്ളിൽ ശക്തമായ രീതിയിൽ വിവാദം നിലനിൽക്കുകയാണ്. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമൊരുങ്ങാൻ ഇത് കാരണമാകും

ശശി തരൂരും വെള്ളാപ്പള്ളി നടേശനും സരിൻ മിടുക്കനായ സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടുണ്ട്. സരിൻ നിൽക്കുമ്പോൾ വലിയൊരു വിജയസാധ്യത കാണുന്നുണ്ട്. മുസ്ലിം ലീഗ് വർഗീയ ശക്തികളുമായി ചേരുകയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായും അതിനോടൊപ്പം ചേർന്ന് നിൽക്കുന്ന എസ് ഡി പി ഐയുമായും ചേർന്ന് പ്രവർത്തിക്കുകയാണ്

ന്യൂനപക്ഷ സംരക്ഷണത്തിൽ നിൽക്കുന്ന പ്രസ്ഥാനങ്ങൾക്കുള്ള വെല്ലുവിളിയാണെന്നും ഇത് വളരെ ഉത്കണ്ഠ ഉണ്ടാക്കുന്ന പ്രശ്‌നമാണെന്നുമാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കും ഇതേ നിലപാട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

See also  വരും ജന്മം നിനക്കായ്: ഭാഗം 19

Related Articles

Back to top button