Kerala

കൊല്ലത്ത് ആഭിചാര ക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമി അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോൾ ഷാജി പീഡിപ്പിച്ചെന്ന് നിരവധി യുവതികളും വെളിപ്പെടുത്തലുമായി രംഗത്തുവന്നിട്ടുണ്ട്. 

ആഭിചാരക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഷിനു സ്വാമി പിടിയിലായത്.സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. പോക്‌സോ കേസിൽ അറസ്റ്റിലായ ഷിനു നിലവിൽ റിമാൻഡിലാണ്.

വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. ഷിനു മന്ത്രവാദത്തിന്റെ പേരിൽ നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാൾ ഫീസായി ആവശ്യപ്പെട്ടത്. 

 

See also  പത്തനംതിട്ടയിൽ 16കാരി ആറ് മാസം ഗർഭിണി; സഹപാഠിക്കെതിരെ കേസ്

Related Articles

Back to top button