Kerala

അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു

ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനം. സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. അടുത്തിടെ ചേർന്ന ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റിയാണ് അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് ശുപാർശ നൽകിയത്

അതേസമയം യു പി എസ് സിയാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിംഗ് കമ്മിറ്റി. തൃശ്ശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ അജിത് കുമാർ അന്വേഷണം നേരിടുകയാണ്

അതേസമയം അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്. നിലവിൽ മൂന്ന് ആരോപണങ്ങളിലും അജിത് കുമാറിനെിതരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ് നടക്കുന്നത്.

See also  കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ

Related Articles

Back to top button