Kerala

സൈക്കിളിൽ പാലുമായി പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വയോധികന്‌ ദാരുണാന്ത്യം

തൃശ്ശൂർ എരുമപ്പെട്ടിയിൽ സ്വകാര്യ ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടിയാണ് മരിച്ചത്. 74 വയസായിരുന്നു

എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പുലർച്ചെ തൃശ്ശൂരിലേക്ക് സൈക്കിളിൽ പാലുമായി പോകുന്നതിനിടെയാണ് ബസ് ഇടിച്ചത്

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇടിച്ച ബസ് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു

The post സൈക്കിളിൽ പാലുമായി പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വയോധികന്‌ ദാരുണാന്ത്യം appeared first on Metro Journal Online.

See also  ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Related Articles

Back to top button